Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 409 പേർക്ക്

നിലവിൽ 5,242 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,162 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.5 ഉം മരണനിരക്ക് 1.6 ഉം ശതമാനമാണ്.

409 new covid cases reported in Saudi Arabia along with 11 deaths
Author
Riyadh Saudi Arabia, First Published Aug 21, 2021, 9:24 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 409 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു, 710 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേർ മരിച്ചു. രാജ്യത്തെ ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,41,610 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,27,899 ഉം ആയി. രാജ്യത്തെ ആകെ മരണം 8,469 ആയി. 

നിലവിൽ 5,242 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,162 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.5 ഉം മരണനിരക്ക് 1.6 ഉം ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 126, മക്ക 66, കിഴക്കൻ പ്രവിശ്യ 40, ജീസാൻ 39, അൽ ഖസീം 29, അസീർ 29, മദീന 20, നജ്റാൻ 16, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 10, തബൂക്ക് 9, അൽബാഹ 7, അൽ ജൗഫ് 5. ഇതുവരെ രാജ്യത്ത് 3,34,81,710 ഡോസ് കൊവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Follow Us:
Download App:
  • android
  • ios