Asianet News MalayalamAsianet News Malayalam

Covid 19 | സൗദി അറേബ്യയിൽ ഇന്ന് 41 പേർ കൊവിഡ് മുക്തരായി, ഒരു മരണം

സൗദി അറേബ്യയിൽ 45 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 41 പേര്‍ രോഗമുക്തരായി. ഒരു കൊവിഡ് മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

41 covid recoveries reported in Saudi Arabia along with one death on 13 november 2021
Author
Riyadh Saudi Arabia, First Published Nov 13, 2021, 9:53 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിതരിൽ 41 പേർ സുഖം പ്രാപിച്ചു (covid recovries). ചികിത്സയിൽ കഴിഞ്ഞവരിൽ ഒരാൾ മരിച്ചു (covid death). പുതുതായി 45 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. വിവിധ ഭാഗങ്ങളിലായി 40,461 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,192 ആയി. ഇതിൽ 5,37,201 പേരും സുഖം പ്രാപിച്ചു. ആകെ 8,811 പേർ മരിച്ചു. കൊവിഡ് ബാധിതരിൽ 51 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 46,637,027 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,379,243 എണ്ണം ആദ്യ ഡോസ് ആണ്. 21,953,463 എണ്ണം സെക്കൻഡ് ഡോസും. 1,709,164 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 304,321 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 12, റിയാദ് - 11, മഹായിൽ - 3, ബത്ഹ - 2, മക്ക - 2, യാംബു - 2, ജുബൈൽ - 2, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ രോഗികൾ  വീതം. 

Follow Us:
Download App:
  • android
  • ios