Asianet News MalayalamAsianet News Malayalam

നിയമലംഘനങ്ങളുടെ പേരില്‍ 42 പ്രവാസികളെ അറസ്റ്റ് ചെയ്തു

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് വിവിധ സ്റ്റോറുകളില്‍ ജോലി ചെയ്തിരുന്നവര്‍, പൊതുസ്ഥലത്ത് കാറുകള്‍ കഴുകിയിരുന്നവര്‍, റോഡുകളില്‍ മത്സ്യവില്‍പന നടത്തിയവര്‍ എന്നിവരാണ് അറസ്റ്റിലായത്. 

42 workers arrested in oman
Author
Muscat, First Published Dec 18, 2019, 1:02 PM IST

മസ്കത്ത്: ഒമാനില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 42 പ്രവാസികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ മന്ത്രാലയത്തിലെ സംയുക്ത പരിശോധനാ സംഘം മസ്കത്ത് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ക്കിടെയാണ് നിയലംഘകരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ഖുവൈര്‍ ഏരിയയിലായിരുന്നു ചൊവ്വാഴ്ചത്തെ പരിശോധന.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് വിവിധ സ്റ്റോറുകളില്‍ ജോലി ചെയ്തിരുന്നവര്‍, പൊതുസ്ഥലത്ത് കാറുകള്‍ കഴുകിയിരുന്നവര്‍, റോഡുകളില്‍ മത്സ്യവില്‍പന നടത്തിയവര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios