സെന്‍ട്രല്‍ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്തുവിട്ട മൈഗ്രേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ ആകെ പ്രവാസികളില്‍ 26 ശതമാനത്തിലധികം പേരും ഗാര്‍ഹിക തൊഴിലാളികളാണ്.

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ 4,47,000 വിദേശികളുടെ താമസ അനുമതികള്‍ റദ്ദാക്കിയതായി കണക്കുകള്‍. ഇവരില്‍ 2,76,000 പേര്‍ സ്വകാര്യ മേഖലയിലും 14,000 പേര്‍ സര്‍ക്കാര്‍ മേഖലയിലുമായിരുന്നു. 94,000 ഗര്‍ഹിക തൊഴിലാളികളും കുടുംബ, ആശ്രിത വിസകളിലുണ്ടായിരുന്ന 63,000 പേരും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

സെന്‍ട്രല്‍ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്തുവിട്ട മൈഗ്രേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ ആകെ പ്രവാസികളില്‍ 26 ശതമാനത്തിലധികം പേരും ഗാര്‍ഹിക തൊഴിലാളികളാണ്. കുവൈത്തിലെ 28 ലക്ഷം പ്രവാസികളില്‍ 7,32,000 പേരാണ് ഗാര്‍ഹിക തൊഴിലാളികള്‍. ഗാര്‍ഹിക തൊഴിലാളികളില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്. 3,43,335 ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളാണ് ആകെ എണ്ണത്തിന്റെ 47 ശതമാനവും. ഫിലിപ്പൈനികളും, ബംഗ്ലാദേശികളും ശ്രീലങ്കക്കാരുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.