വിവാഹമോചന കേസുകളില്‍ 3,953 എണ്ണം കുവൈത്തികള്‍ തമ്മിലുള്ളതും 708 എണ്ണം കുവൈത്തികളും വിദേശികളായ ഭാര്യമാരും തമ്മിലുമാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 4,661 വിവാഹ മോചനങ്ങള്‍. 20നും 34നും ഇടയില്‍ പ്രായമുള്ളവരാണ് വിവാഹമോചിതരായതില്‍ പകുതിയിലധികവും. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിതിവിവര കണക്കനുസരിച്ച് 2,408 പേരാണ് ഈ പ്രായപരിധിയില്‍പ്പെടുന്നത്. 

വിവാഹമോചന കേസുകളില്‍ 3,953 എണ്ണം കുവൈത്തികള്‍ തമ്മിലുള്ളതും 708 എണ്ണം കുവൈത്തികളും വിദേശികളായ ഭാര്യമാരും തമ്മിലുമാണ്. 760 സ്വദേശികള്‍ മറ്റൊരു ഭാര്യ കൂടി ഉണ്ടായിരിക്കെയാണ് വിവാഹമോചനം നേടിയത്. 41 ശതമാനത്തിലേറെയാണ് വിവാഹ മോചന നിരക്ക്. 2020ല്‍ ആകെ 11,261 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 60 ശതമാനത്തോളമായിരുന്നു വിവാഹമോചന നിരക്ക്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം വിവാഹമോചനങ്ങളുടെ എണ്ണം കുറവാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona