Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നത് 498 ഇന്ത്യക്കാര്‍, കൂട്ടത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും

കുവൈത്തിൽ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോർട്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇവരിൽ 10 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. കുവൈത്തിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നത്.

498 culprit in kuwait jail
Author
Kuwait City, First Published Dec 20, 2018, 2:11 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോർട്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇവരിൽ 10 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. കുവൈത്തിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നത്.

ഈ വര്‍ഷം സെപ്‌റ്റംബര്‍ അവസാനം വരെയുള്ള കണക്കാണിത്.  ഇതില്‍ അഞ്ച് പേര്‍ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ്. ലഹരി മരുന്ന്, മദ്യക്കച്ചവടം, വ്യാജരേഖ ചമക്കല്‍, മോഷണം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരു ഇക്കൂട്ടത്തിലുണ്ട്.  

കുവൈത്ത് സെന്‍ട്രല്‍ ജയിലിൽ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും, വനിതാ ജയിലില്‍ 12- പേരുമാണ് ശിക്ഷയനുഭവിക്കുന്നത്. സ്ത്രീകളില്‍ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്. ഇതില്‍ ഒുരു മലയാളി സ്ത്രീയും ഉൾപ്പെടും.

വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം, 10 വര്‍ഷം, 5 വര്‍ഷം എന്നീങ്ങനെ ശിക്ഷയുള്ളവരാണ് അധികവും. ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് വര്‍ഷം തോറും അമീര്‍ ഷെയ്ക്ക് സബാ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാ മാപ്പ് നല്‍കാറുണ്ട്. ഇത്തരത്തില്‍ ഇളവ് അനുവദിക്കുന്നതിനായി ഈ വര്‍ഷം 600-മുതല്‍ 700 പേരുടെ പട്ടിക നല്‍കിയിട്ടുള്ളതായാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

Follow Us:
Download App:
  • android
  • ios