നിലവില്‍ ജോലി ലഭിച്ചവര്‍ക്ക് പുറമെ 1874 സ്വദേശികള്‍ക്ക് ജോലി ലഭിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കിയതായും തൊഴില്‍-സാമൂഹിക വികസന മന്ത്രി ജമീല്‍ ഹുമൈദാന്‍ പറഞ്ഞു. 

മനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം ഇതുവരെ 5000 സ്വദേശികള്‍ക്ക് ജോലി ലഭിച്ചതായി ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ എംപ്ലേയ്‍മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തില്‍ 2465 സ്വകാര്യ കമ്പനികളിലായാണ് ഇത്രയും സ്വദേശികള്‍ക്ക് ജോലി കണ്ടെത്തിയത്.

നിലവില്‍ ജോലി ലഭിച്ചവര്‍ക്ക് പുറമെ 1874 സ്വദേശികള്‍ക്ക് ജോലി ലഭിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കിയതായും തൊഴില്‍-സാമൂഹിക വികസന മന്ത്രി ജമീല്‍ ഹുമൈദാന്‍ പറഞ്ഞു. 2021 മുതല്‍ 2023 വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് വര്‍ഷത്തെ പദ്ധതിക്ക് ജനുവരി 18നാണ് ബഹ്റൈന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം 25,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയും 10,000 പേര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ലക്ഷ്യമിടുന്നത്. തൊഴില്‍ ഉറപ്പുവരുത്തുന്ന പരിശീലനം നല്‍കാന്‍ 83 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലൈസന്‍സ് നല്‍കിയിട്ടുണ്ട്.