തീരപ്രദേശത്തിനടുത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറിയിച്ചു. 

മസ്‍കത്ത്: സമുദ്രമാര്‍ഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. തീരപ്രദേശത്തിനടുത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 52 വിദേശികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.