റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വില്‍പ്പനയ്ക്ക് വെച്ച 54 ടണ്‍ വിറക് പിടിച്ചെടുത്തു.  ജല, കാര്‍ഷിക, പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ പരിസ്ഥിതി സംരക്ഷണ സേനയാണ് വിറക് ശേഖരം പിടിച്ചെടുത്തത്.

നഗരത്തിന് പുറത്ത് വിജനമായ പ്രദേശത്ത് മൂന്ന് വാഹനങ്ങളിലായാണ് വിറക് കൊണ്ടുവന്നത്. അനധികൃതമായി മരം മുറിച്ച് വിറക് വില്‍പ്പന നടത്താന്‍ ശ്രമിച്ച രണ്ട് സുഡാനികളെയും ഒരു എത്യോപ്യക്കാരനെയും അറസ്റ്റ് ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി അറസ്റ്റിലായവരെ ജല, കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച പ്രത്യേക വിഭാഗത്തിന് കൈമാറി. പരിസ്ഥിതി സംരക്ഷണത്തില്‍ പൗരന്മാര്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ പാലിക്കണമെന്നും മരങ്ങള്‍ വെട്ടിമാറ്റരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.