ഒമാനിൽ ഇന്ന് 55  പേർക്ക് കൂടി കൊവിഡ്  19   വൈറസ്സ് സ്ഥിരീകരിച്ചു. ഇതിൽ  40   വിദേശികളും 15 പേർ  ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം  2958  ലെത്തിയെന്നും 980    പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.ഇതുവരെയും  ഒമാനിൽ കൊവിഡ്  19   വൈറസ്സ്  ബാധ മൂലം  പതിനാലു     പേരാണ് മരണപ്പെട്ടിട്ടുള്ളത്.

പ്രവാസികൾ വരുമ്പോഴും ആശയക്കുഴപ്പം തീരുന്നില്ല, ക്വാറന്‍റൈനിലും സൗകര്യങ്ങളിലും അവ്യക്തത