കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. സ്വദേശി വനിതയാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. അതിനിടെ 55 ആളുകള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഇരുപത്തൊമ്പത് പേരും ഇന്ത്യന്‍ പ്രവാസികളാണ്. 

മൂന്ന് പേര്‍ക്ക് യാത്രയിലും നാല്‍പ്പത്തി മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം പിടിപെട്ടത്. അഞ്ച് കുവൈറ്റ് സ്വദേശികളും ബംഗ്ലാദേശ് സ്വദേശികളുമാണ് രോഗം ഗുരുതരമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ കുറവ് അനുഭവപ്പെട്ടത് ആശ്വാസവാര്‍ത്തയാണ്.