രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,530 ആയി. ഇതിൽ 5,37,502 പേരും സുഖം പ്രാപിച്ചു. ആകെ 8,790 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 64 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേർ കൂടി മരിച്ചു. 56 പേർക്ക് പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 49 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 45,650 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,530 ആയി. ഇതിൽ 5,37,502 പേരും സുഖം പ്രാപിച്ചു. ആകെ 8,790 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 64 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 9, മദീന 4, ഖോബാർ 4, മക്ക 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്താകെ ഇതുവരെ 45,576,929 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,168,721 എണ്ണം ആദ്യ ഡോസ് ആണ്. 21,408,208 എണ്ണം സെക്കൻഡ് ഡോസും. 1,699,045 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.