ഇന്നലെ മാത്രം 37,460 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 

അബുദാബി: യുഎഇയില്‍ ഇതുവരെ 63 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഇന്നലെ മാത്രം 37,460 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 

ഒരാള്‍ക്ക് 28 ദിവസത്തിനിടെ രണ്ട് ഡോസ് വാക്‌സിന്‍ വീതമാണ് നല്‍കുക. നിലവില്‍ 100 ല്‍ 63.95 പേര്‍ എന്ന തോതില്‍ വാക്‌സിന്‍ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അബുദാബിയില്‍ ബിസിനസ്, സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.