ദുബായ്: ദുബായിലെ സ്കൂൾ ബസിൽ തലശേരി സ്വദേശിയായ ആറ് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. അൽമനാർ ഇസ്‌ലാമിക് സെന്റർ മദ്രസയിലെ വിദ്യാർഥിയായിരുന്നു. 

രാവിലെ 8ന് സഹപാഠികള്‍ മദ്രസയില്‍ ബസ്സിറങ്ങിയപ്പോൾ ഉറക്കത്തിലായിരുന്നു കുട്ടി. ഇതറിയാതെ ഡ്രൈവർ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂട് ആയതിനാൽ ബസിനകത്ത് ശ്വാസം കിട്ടാതെ കുട്ടി മരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു.