പ്രതിയുടെ പ്രവൃത്തി തനിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും തന്റെ പിതാവിന്റെ പ്രായമുള്ള ഒരാള്‍ ഇങ്ങനെ പെരുമാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ ആരോപിച്ചു. 

റാസല്‍ഖൈമ: യുഎഇയില്‍ യുവതിക്ക് മാന്യമല്ലാത്ത വീഡിയോ ക്ലിപ്പുകള്‍ മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്തയാള്‍ അറസ്റ്റിലായി. 60 വയസിലധികം പ്രായമുള്ള ആളാണ് റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ യുവതിക്ക് 30,000 നഷ്ടപരിഹാരവും നല്‍കണം.

സ്‍നാപ്ചാറ്റിലൂടെയാണ് തനിക്ക് പ്രതി അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ചതെന്ന് പരാതിയില്‍ യുവതി ആരോപിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ കുറ്റസമ്മത മൊഴി ഉള്‍പ്പെടെയാണ് കേസ് പ്രോസിക്യൂഷന് കൈമാറിയത്. വിചാരണയ്ക്കൊടുവില്‍ പ്രതി കുറ്റക്കാരാനാണെന്ന് കോടതിക്കും ബോധ്യപ്പെട്ടു. 

തൊട്ടുപിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി സിവില്‍ കേസും നല്‍കി. പ്രതിയെക്കൊണ്ട് തനിക്കുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് പകരമാണ് 50,000 ദിര്‍ഹം നഷ്ടപരിഹാരം തേടിയത്. പ്രതിയുടെ പ്രവൃത്തി തനിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും തന്റെ പിതാവിന്റെ പ്രായമുള്ള ഒരാള്‍ ഇങ്ങനെ പെരുമാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ ആരോപിച്ചു. കേസ് വാദം കേട്ട് പൂര്‍ത്തീകരിച്ച ശേഷമാണ് ജയില്‍ ശിക്ഷയും 30,000 ദിര്‍ഹവും വിധിച്ചത്. പരാതിക്കാരിയുടെ നിയമ ചെലവുകളും പ്രതി വഹിക്കണം.

Read also: കോമാളി വേഷം ധരിച്ച് ഗതാഗതം തടസപ്പെടുത്തി; പൊലീസ് പിടികൂടിയപ്പോള്‍ രക്ഷപെടാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍