കോമാളി വേഷം ധരിച്ച് വാഹന ഗതാഗതം തടസപ്പെടുത്തിയ ഇയാളെ പൊലീസ് എത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കയറാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
റിയാദ്: സൗദി അറേബ്യയിലെ തിരക്കേറിയ റോഡില്‍ കോമാളി വേഷം ധരിച്ച് വാഹന ഗതാഗതം തടസപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. റോഡില്‍ വെച്ച് ഒരു തവണ പൊലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്‍തതായി സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
അല്‍ അഹ്‍സ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. കോമാളി വേഷം ധരിച്ച് വാഹന ഗതാഗതം തടസപ്പെടുത്തിയ ഇയാളെ പൊലീസ് എത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കയറാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്‍തതായും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ച്, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും പൊതു സുരക്ഷാ വിഭാഗം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിച്ചു. അറസ്റ്റ് ചെയ്ത ശേഷമുള്ള ചിത്രവും പൊലീസ് ട്വീറ്റ് ചെയ്‍തു.
വാഹന ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് പിടികൂടിയ ശേഷം വാഹനത്തില്‍ കയറ്റുന്ന സമയത്ത് യുവാവ് രക്ഷപ്പെടുന്ന വീഡിയോ കാണാം...
Read also: എമിറേറ്റ്സ് ഐ.ഡി സൗജന്യമായി ലഭിക്കുമോ? പ്രചരണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി യുഎഇ അധികൃതര്‍
