സൗദി അറേബ്യയിൽ 602 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 147 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരാത്തത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടയിൽ 602 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെങ്കിലും രാജ്യത്താകെ ഒരു മരണം മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 147 പേർ സുഖം പ്രാപിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,53,921 ആയി. ആകെ രോഗമുക്തി കേസുകൾ 5,41,157 ആണ്. ആകെ മരണസംഖ്യ 8,873 ആയി. ഇന്ന് രാജ്യത്ത് ആകെ 32,965,869 കൊവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 3,891 പേരിൽ 39 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്താകെ ഇതുവരെ 50,161,804 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,982,879 എണ്ണം ആദ്യ ഡോസ് ആണ്. 23,119,846 എണ്ണം സെക്കൻഡ് ഡോസും. 1,733,821 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 2,059,079 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 179, മക്ക - 149, ജിദ്ദ - 122, മദീന - 19, ഹുഫൂഫ് - 14, ദമ്മാം - 13, തായിഫ് - 8, മുബറസ് - 8, ഖോബാർ - 7, ഖത്വീഫ് - 6, തബൂക്ക് - 5, ലൈത്ത് - 5, ജുബൈൽ - 4, ഖുലൈസ് - 3, അബഹ - 3, ഖമീസ് മുശൈത്ത് - 3, ജീസാൻ - 3, മജ്‍മഅ - 3, യാംബു - 3, അൽഉല - 3, അൽഖർജ് - 3, ബുറൈദ - 2, അൽബാഹ - 2, ദവാദ്‍മി - 2, ഉനൈസ - 2, മുസാഹ്മിയ - 2, ശഖ്റ - 2, ഖഫ്ജി - 2, മറ്റ് 26 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
