Asianet News MalayalamAsianet News Malayalam

കർശന ട്രാഫിക്ക് പരിശോധന; പ്രായപൂർത്തിയാകാത്ത 42 പേരുൾപ്പെടെ 61 പേർ പിടിയിൽ

ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയത്.

61 motorists arrested during traffic campaign including  juveniles
Author
First Published Dec 10, 2023, 9:59 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ പ്രയാപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേർ കസ്റ്റഡിയിൽ. ഡിസംബർ 2 മുതൽ ഡിസംബർ 8 വരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയത്. ബാക്കിയുള്ളവർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനുമാണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും നടന്ന ട്രാഫിക് ക്യാമ്പയിനുകളിൽ 18,940 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ വർക്ക് പെർമിറ്റിൻറെ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് അനധികൃതമായി തങ്ങിയതിന് 14 പേർ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ജുഡീഷ്യറി അന്വേഷിക്കുന്ന 55 വാഹനങ്ങളും പിടിച്ചെടുത്തു. അബോധാവസ്ഥിലായിരുന്ന ഒരാളെയും അധികൃതർ അറസ്റ്റ് ചെയ്തു. കാറുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്കും അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്കും റഫർ ചെയ്തു.

Read Also -  ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ 

ഫുജൈ: സലാം എയര്‍ ഫുജൈറ-തിരുവനന്തപുരം സര്‍വീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസും ഉടന്‍. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18 മുതല്‍ ആരംഭിക്കും.

തിരുവനന്തപുരം സര്‍വീസ് ജനുവരി 10ന് തുടങ്ങും. മസ്‌കത്ത് വഴി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. 18നു രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയില്‍ നിന്ന് സര്‍വീസുണ്ടാകും. രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19നു പുലർച്ചെ 3.20ന് കരിപ്പൂർ എത്തും. രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയിൽ മടങ്ങിയെത്തും. 18ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20നു ഫുജൈറയിലേക്ക് 561 ദിർഹവുമാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios