മസ്കത്ത്: ഒമാനിലെ വ്യാഴാഴ്ച മാത്രം 614 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ സീബില്‍ നിന്നായിരുന്നു ഇത്രയും പേരെ പിടികൂടിയത്.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും തൊഴില്‍ നിയമലംഘകരെയും പിടികൂടാന്‍ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച രാവിലെ മുതല്‍ അല്‍ സീബില്‍ പരിശോധന നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായ 614 പേരില്‍ 17 സ്ത്രീകളുമുണ്ട്. എന്നാല്‍ ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മസ്കത്ത് ഗവര്‍ണറേറ്റ് പൊലീസും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ചേര്‍ന്നാണ് പരിശോധന നടത്തിയത്.