വീട് നിര്‍മിക്കാനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമെല്ലാം പണം ചെലവഴിക്കുമെന്ന് വിജയികള്‍

ദുബൈ: 62-ാമത് നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയ 13 ഭാഗ്യവാന്മാരുടെ ജീവിതമാണ് മഹ്‍സൂസിലൂടെ മാറിമറിഞ്ഞത്. 13 വിജയികളില്‍ മൂന്ന് പേര്‍ ചേര്‍ന്ന് റാഫിള്‍ ഡ്രോയിലൂടെ 300,000 ദിര്‍ഹം നേടിയപ്പോള്‍, ഗ്രാന്റ് ഡ്രോയില്‍ നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്ന 10 പേര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുക്കുകയായിരുന്നു. 17, 29, 42, 43, 44 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. 

പല രൂപത്തിലാണ് ഭാഗ്യം ഓരോ വിജയിയെയും കടാക്ഷിച്ചതെങ്കിലും തങ്ങളുടെ ജീവിതം മാറ്റിമറിച്ച വിജയത്തില്‍ 13 പേരും അത്യന്ത്യം സന്തോഷവാന്മാരും ആവേശഭരിതരുമാണ്.

ഫിലിപ്പൈന്‍സ് സ്വദേശിയായ 47കാരന്‍ വില്യമിനെ സംബന്ധിച്ചിടത്തോളം ഇത് നാട്ടിലുള്ള തന്റെ മാതാപിതാക്കളെയും സഹോദരനെയും സഹായിക്കാനും സാമ്പത്തിക സുരക്ഷിതത്വമുള്ള സ്വന്തം ഭാവി ഉറപ്പാക്കാനുമുള്ള അവസരമാണ്. "സൂപ്പര്‍ ഹാപ്പിയാണ് ഞാന്‍" - ഉമ്മുല്‍ഖുവൈനില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന വില്യം പറയുന്നു. വലിയ തുകയാണിത്. അതുകൊണ്ടുതന്നെ എന്റെ സ്വപ്‍നഭവനമെന്ന ലക്ഷ്യത്തിലേക്കുള്ള സമ്പാദ്യമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും നല്ല നിക്ഷേപം വിദ്യാഭ്യാസമാണെന്ന് വിശ്വസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയായ ഷാഹിദ്, തനിക്ക് സമ്മാനം ലഭിച്ച പണം മക്കളുടെ വിദ്യാഭ്യാസത്തിനായാണ് നീക്കിവെയ്‍ക്കുന്നത്. "മക്കളുടെ മെച്ചപ്പെട്ട ഭാവി സുരക്ഷിതമാക്കാനാണ് നമ്മള്‍ പ്രവാസികള്‍ യുഎഇയിലേക്ക് വരുന്നത്. ഈ വിജയത്തിലൂടെ മഹ്‍സൂസ് അതിനായുള്ള കഷ്‍ടപ്പാട് ലഘൂകരിച്ചുതന്നിരിക്കുന്നു. മക്കള്‍ക്ക് വേണ്ടിയായിരിക്കും പണത്തില്‍ അധികവും ചെലവഴിക്കാന്‍ പോകുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍മാണം നിലച്ചുപോയ എന്റെ സ്വപ്‍ന ഭവനം പൂര്‍ത്തീകരിക്കുന്നതിനായി ബാക്കി പണം നീക്കിവെയ്‍ക്കും" - ദുബൈയില്‍ ട്രക്ക് ഡ്രൈവറായ ഈ 34 വയസുകാരന്‍ പറയുന്നു.

മഹ്‍സൂസില്‍ സ്ഥിരമായി താന്‍ പങ്കെടുത്തിരുന്നു. ബോട്ടില്‍ഡ് വാട്ടറിന്റെ തുകയായ 35 ദിര്‍ഹം നല്ലൊരു കാര്യത്തിനായി ചെലവഴിക്കപ്പെടുമെന്നതിനാല്‍ ആ പണം പാഴായി പോകുമെന്ന തോന്നല്‍ ഉണ്ടായിട്ടില്ല. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന എന്നെ ഇന്ന് മഹ്‍സൂസ് തിരിച്ച് സഹായിച്ചിരിക്കുന്നു - ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

പരോപകാരത്തെക്കുറിച്ച് ഷാഹിദ് പങ്കുവെച്ച അതേ ആശയം തന്നെയാണ് ബെല്‍ജിയം സ്വദേശിയായ മൈക്കിളിനുമുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് അദ്ദേഹം മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുത്തിരുന്നത്. "സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, അതുകൊണ്ടുതന്നെ സമ്മാനം ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പോലും എനിക്കിതുവരെ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല". ഒരിക്കലും താന്‍ വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മൈക്കിള്‍ പറഞ്ഞു. ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് 41കാരനായ അദ്ദേഹം.

ഗ്രാന്റ് ഡ്രോയിലൂടെ വിജയം കൈവരിച്ച 51കാരനായ ഇന്ത്യക്കാരന്‍ ജോഥി, തനിക്ക് സമ്മാനമായി ലഭിച്ച 100,000 ദിര്‍ഹത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാനായി തീരുമാനിച്ചിരിക്കുന്നത്. "നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് ഞാന്‍. ഈ തുകയും അത് തുടരാന്‍ എന്നെ സഹായിക്കും" - എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹം പറയുന്നു.

മഹ്‍സൂസില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കണമെന്നാണ് ജോഥി എല്ലാവരോടും ആവശ്യപ്പെടുന്നത്. എപ്പോഴാണ് ഭാഗ്യം നിങ്ങളെ കടാക്ഷിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ഫെബ്രുവരി 5 ശനിയാഴ്‍ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
 www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.