സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തം നിയന്ത്രണ വിധേയമാക്കിയ ഉടന്‍ തന്നെ കെട്ടിടത്തിലെ താമസക്കാരെ എല്ലാവരെയും റെസ് ക്രസന്റിന്റെ സഹായത്തോടെ അജ്‍മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് 256 പേരെ ഹോട്ടലുകളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അജ്‍മാന്‍ വണ്‍ റെസിഡന്‍ഷ്യല്‍ ടവറിലെ ടവര്‍ രണ്ടിലാണ് തീപിടിച്ചത്. 64 അപ്പാര്‍ട്ട്മെന്റുകളും 10 വാഹനങ്ങളും കത്തിനശിച്ചതായി അല്‍ മദീന കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ ഗൈത് ഖലീഫ അല്‍ കാബി പറഞ്ഞു. ഒരു കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തം നിയന്ത്രണ വിധേയമാക്കിയ ഉടന്‍ തന്നെ കെട്ടിടത്തിലെ താമസക്കാരെ എല്ലാവരെയും റെസ് ക്രസന്റിന്റെ സഹായത്തോടെ അജ്‍മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. ഇതിനായി ഏഴ് ബസുകളാണ് സജ്ജമാക്കിയിരുന്നു. തീപിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാത്ത അപ്പാര്‍ട്ട്മെന്റുകളിലേക്ക് താമസക്കാര്‍ക്ക് തിരികെപ്പോകാന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിനായി വൈദ്യുതി കണക്ഷനുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തീപിടുത്തമുണ്ടായ സ്ഥലത്ത് അജ്‍മാന്‍ പൊലീസിന്റെ പ്രത്യേക മൊബൈല്‍ ഓപ്പറേഷന്‍സ് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് ജനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കിവരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകള്‍ സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തി.

Read also:  യുവതി ഓടിച്ചിരുന്ന കാര്‍ ഐസ്‍ക്രീം വാഹനത്തിലേക്ക് ഇടിച്ചുകയറി; പ്രവാസിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player