Asianet News MalayalamAsianet News Malayalam

സൗദിയില്‍ അഴിമതിക്കേസില്‍ പ്രവാസികളുള്‍പ്പെടെ 65 പേര്‍ പിടിയില്‍

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഈ മാസം അതോറിറ്റി ടീമുകള്‍ നടത്തിയ 460 പരിശോധനകളിലാണ് ഇവര്‍ അറസ്റ്റിലായത്.

65 people including expats arrested in Saudi for corruption
Author
Riyadh Saudi Arabia, First Published Feb 14, 2021, 3:37 PM IST

റിയാദ്: സൗദി അറേബ്യയില്‍ അഴിമതിക്കേസില്‍ സ്വദേശികളും വിദേശികളുമായി 65 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രാലയം മുതല്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള 48 ഉദ്യോഗസ്ഥരും ജോലിക്കാരും പ്രതികളിലുണ്ട്.

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഈ മാസം അതോറിറ്റി ടീമുകള്‍ നടത്തിയ 460 പരിശോധനകളിലാണ് ഇവര്‍ അറസ്റ്റിലായത്. കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച 411 പേരില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ കോടതികളില്‍ ഹാജരാക്കും.
 

Follow Us:
Download App:
  • android
  • ios