Asianet News MalayalamAsianet News Malayalam

കൊവിഡ്: ഒരു പ്രവാസി കൂടി ഒമാനില്‍ മരിച്ചു

കൊവിഡ് മൂലം രാജ്യത്തെ അഞ്ചാമത്തെ മരണമാണിതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പില്‍ വ്യക്തമാക്കി.

66 year old expatriate died in oman due to covid 19
Author
Oman, First Published Apr 17, 2020, 12:36 PM IST

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ 66കാരനായ പ്രവാസി മരിച്ചു. ഇതോടെ ഒമാനില്‍ കൊവിഡ് മൂലമുള്ള മരണസംഖ്യ അഞ്ചായി. കൊവിഡ്  ബാധിച്ചു ചികിത്സയിലിരുന്ന ഒമാനിലെ സ്ഥിരതാമസക്കാരനായ ഒരു വിദേശി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊവിഡ് മൂലം രാജ്യത്തെ അഞ്ചാമത്തെ മരണമാണിതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പില്‍ വ്യക്തമാക്കി. 

കൊവിഡ് 19 മൂലം ഒമാനിലെ  ആദ്യ മരണം റിപ്പോർട്ട് ചെയ്തത് മാർച്ച് 31നായിരുന്നു. രണ്ടാമത്തെ മരണം ഏപ്രിൽ 4 ശനിയാഴ്ചയും. ഇവർ രണ്ടുപേരും 77  വയസ്സ് പ്രായമുള്ള ഒമാൻ സ്വദേശികളായിരുന്നു. 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി ഏപ്രിൽ 11ന് മരിച്ചു. ഏപ്രിൽ 12 ന് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി .37കാരനായ പ്രവാസിയാണ് മരണപ്പെട്ടത്. ഇതിനകം ഒമാനിൽ 1019 പേർക്ക് കൊവിഡ് 19 വൈറസ് പിടിപെട്ടിട്ടുണ്ട്. ഇതിൽ 176  പേർ രോഗമുക്തരായിക്കഴിഞ്ഞുവെന്നും മന്ത്രാലയം പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios