Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 68 പേർക്ക് കൊവിഡ്; അഞ്ച് മരണം

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 5,46,479 ആയി. അതിൽ 5,35,450 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 8,656 ആയി. രാജ്യത്ത് ഇന്ന് 42,429 ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടന്നത്. 

68 new covid cases reported in Saudi Arabia along with 5  deaths
Author
Riyadh Saudi Arabia, First Published Sep 18, 2021, 9:34 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിലുള്ള ഗണ്യമായ കുറവ് തുടരുന്നു. ഇന്ന് വെറും 68 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിൽ കഴിയുന്നവരിൽ 77 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 5,46,479 ആയി. അതിൽ 5,35,450 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 8,656 ആയി. രാജ്യത്ത് ഇന്ന് 42,429 ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,373 ആണ്. ഇതിൽ 361 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

98 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.6 ശതമാനവും. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 17, കിഴക്കൻ പ്രവിശ്യ 7, മദീന 5, അസീർ 4, ജീസാൻ 3, അൽഖസീം 3, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, നജ്‌റാൻ 1, ഹായിൽ 1. കോവിഡ് വാക്സിനേഷൻ 40,570,440 ഡോസ് കവിഞ്ഞു.

Follow Us:
Download App:
  • android
  • ios