കുവൈത്ത് സിറ്റി: കുവൈത്തില്‍ 699 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,185 ആയി. 641 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം 66,740 ആയി ഉയര്‍ന്നു.

കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 494 ആയി. നിലവില്‍ 7,951 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,576 കൊവിഡ് പരിശോധനകള്‍ കൂടി കുവൈത്തില്‍ അധികമായി നടത്തി. 

യുഎഇയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ ഒരു മരണം

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ എയര്‍ബബിള്‍ ധാരണാപത്രമായി