റിയാദ്: സൗദി അറേബ്യയിലെ ഒമ്പത് വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വില്‍പ്പനശാലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനം വ്യാഴാഴ്ച(ഓഗസ്റ്റ് 10) മുതല്‍ പ്രാബ്യത്തില്‍. പ്രധാനപ്പെട്ട ഒമ്പത് വ്യാപാര മേഖലകളിലാണ് പുതുതായി സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത്. 

ഓഗസ്റ്റ് 20 മുതല്‍ ഒമ്പത് വ്യാപാര മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി -സാമൂഹ്യ വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കാപ്പി, ചായ, മിനറല്‍ വാട്ടര്‍, ശീതള പാനീയങ്ങള്‍ തുടങ്ങിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഈന്തപ്പഴവും വില്‍ക്കുന്ന കടകളും പുതിയ സ്വദേശിവല്‍ക്കരണ പട്ടികയില്‍പ്പെടും.

കൂടാതെ ധാന്യങ്ങള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. ആഡംബര വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, കളിക്കോപ്പുകള്‍, ഇറച്ചി, മത്സ്യം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, ശുചീകരണ വസ്തുക്കള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലും ഓഗസ്റ്റ് 20 മുതല്‍  സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാണ്.

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്