പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പുറത്തിറങ്ങാനായി ഡ്രൈവര്‍ കാറില്‍ കയറിയ ശേഷം റിവേഴ്സ് ഗിയറിലേക്ക് മാറ്റാന്‍ മറന്നു. പിറകിലേക്കെടുക്കാന്‍ ഉദ്ദേശിച്ച കാര്‍ നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ചതോടെ ഇയാള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചു. 

ഉമ്മുല്‍ഖുവൈന്‍: അശ്രദ്ധമായ ഡ്രൈവിങ് എങ്ങനെ അപകടത്തിന് കാരണമാകുമെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ അപകടം. ബ്രേക്കിന് പകരം തിടുക്കത്തില്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയ 70കാരന്‍ തൊട്ടടുത്തുണ്ടായിരുന്ന ഹോട്ടിലിനുള്ളിലേക്കാണ് കാര്‍ ഇടിച്ചുകയറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പുറത്തിറങ്ങാനായി ഡ്രൈവര്‍ കാറില്‍ കയറിയ ശേഷം റിവേഴ്സ് ഗിയറിലേക്ക് മാറ്റാന്‍ മറന്നു. പിറകിലേക്കെടുക്കാന്‍ ഉദ്ദേശിച്ച കാര്‍ നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ചതോടെ ഇയാള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ബ്രേക്കിന് പകരം തിടുക്കത്തില്‍ ആക്സിലറേറ്ററിലാണ് കാല്‍ അമര്‍ത്തിയത്. ഇതോടെ വേഗത വര്‍ദ്ധിച്ച വാഹനം തൊട്ടടുത്തുള്ള റെസ്റ്റോറന്റിനുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. യുഎഇയിലെ അല്‍ ഇത്തിഹാദ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റെസ്റ്റോറന്റിന്റെ മുന്‍വശത്തുണ്ടായിരുന്ന ഗ്ലാസ് തകരുക മാത്രമാണുണ്ടായതെന്നും ഉമ്മുല്‍ഖുവൈന്‍ പൊലീസ് പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

View post on Instagram