Asianet News MalayalamAsianet News Malayalam

ദുബൈയില്‍ ഇതുവരെ ഗോള്‍ഡന്‍ വിസ അനുവദിച്ചത് 7000 പ്രവാസികള്‍ക്ക്

2019 മേയ് മാസത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദീര്‍ഘകാല വിസയായ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. 

7000 Gold Card visas issued in Dubai
Author
Dubai - United Arab Emirates, First Published Nov 23, 2020, 3:18 PM IST

ദുബൈ: ഇതുവരെ ദുബൈയില്‍ 7000 പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, വിവിധ രംഗങ്ങളിലെ പ്രതിഭകള്‍, കായിക താരങ്ങള്‍ അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവരാണ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍പെട്ട 103 രാജ്യങ്ങളിലെ പ്രവാസികള്‍ ഇങ്ങനെ ദീര്‍ഘകാല വിസ സ്വന്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് 50 ലക്ഷം ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള  വസ്‍തുവകകളുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. 2019 മേയ് മാസത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദീര്‍ഘകാല വിസയായ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. അതിന് ശേഷം 2020 നവംബര്‍ 15ന് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് കൂടി ഇത്തരം വിസകള്‍ അനുവദിക്കാനുള്ള നിര്‍ണായക പ്രഖ്യാപനവും അദ്ദേഹം നടത്തി.

പി.എച്ച്.ഡിയുള്ളവര്‍, ഡോക്ടര്‍മാര്‍, വിവിധ മേഖലകളിലെ എഞ്ചിനീയര്‍മാര്‍, യുഎഇ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 3.8ന് മുകളില്‍ ഗ്രേഡ് പോയിന്റ് ആവറേജ് സ്‍കോറുള്ളവര്‍ തുടങ്ങിയവര്‍ക്കും ഇനി ഗോള്‍ഡന്‍ വിസ ലഭിക്കും. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് യുഎഇ ഭരണകൂടം രൂപം നല്‍കിയത്. 

Follow Us:
Download App:
  • android
  • ios