Asianet News MalayalamAsianet News Malayalam

കടകളിലും വെയര്‍ഹൗസുകളിലും റെയ്ഡ്; കാലാവധി കഴിഞ്ഞ 735 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

മസ്‌കറ്റ് മുന്‍സിപ്പാലിറ്റി സീബിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് വിവിധ കടകളിലും വെയര്‍ഹൗസുകളിലുമായി നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. നാല് നിയമലംഘനങ്ങള്‍ കണ്ടെത്തി.

735 kg  expired foodstuffs destroyed in oman
Author
Muscat, First Published Oct 23, 2021, 12:41 PM IST

മസ്‌കറ്റ്: ഒമാനില്‍(Oman) മസ്‌കറ്റ് മുന്‍സിപ്പാലിറ്റി (Muscat Municipality)അധികൃതര്‍ നടത്തിയ പരിശോധനയില്‍  700 കിലോയിലധികം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

മസ്‌കറ്റ് മുന്‍സിപ്പാലിറ്റി സീബിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് വിവിധ കടകളിലും വെയര്‍ഹൗസുകളിലുമായി നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.ഇതില്‍ നാല് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 735 കിലോഗ്രാം കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചതായും മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.  

സ്‍കൂള്‍ ബസിനുള്ളില്‍ കുടുങ്ങി അവശനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പനയ്‍ക്ക് പിടിയിലായ 12 യുവാക്കള്‍ക്കെതിരെ നടപടി തുടങ്ങി

Follow Us:
Download App:
  • android
  • ios