നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 425 ആയി ഉയര്‍ന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 753 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ 62,625 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 668 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 52,915 ആയി.

Add Asianetnews as a Preferred SourcegooglePreferred

നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 425 ആയി ഉയര്‍ന്നു. നിലവില്‍ 9285 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4603 പരിശോധനകളാണ് അധികമായി നടത്തിയത്. 

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 387 പേര്‍

ഒമാനിൽ കൊവിഡ് രോഗ മുക്തരുടെ എണ്ണത്തിൽ വർദ്ധനവ്