ഈ വിജയത്തിലൂടെ തന്‍റെ ചുറ്റുമുള്ളവരിലേക്കും പോസിറ്റീവായ സ്വാധീനം ചെലുത്താനാകുമെന്ന ഉറപ്പിലാണ് 45,454.54 ദിര്‍ഹം സ്വന്തമാക്കിയ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍. രണ്ടു വര്‍ഷമായി മഹ്സൂസില്‍ പങ്കെടുത്ത് വരുന്ന ഫിലീപ്പീന്‍സ് സ്വദേശിയാണ് റാഫിള്‍ ഡ്രോയില്‍ വിജയിച്ച് 100,000 ദിര്‍ഹം നേടിയത്. ഈ ആഴ്ചയിലെ ഗ്രാന്‍ഡ് ഡ്രോയില്‍ രണ്ടാം സമ്മാനം  2,000,000 ദിര്‍ഹമായി ഉയര്‍ത്തിയിരിക്കുകയാണ്. 

ദുബൈ: 2022 മേയ് 21 ശനിയാഴ്ച നടന്ന 77-ാമത് പ്രതിവാര മഹ്സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ 1,000,000 ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്ത് 22 ഭാഗ്യശാലികള്‍. രണ്ടാം സമ്മാനം പങ്കിട്ടെടുത്ത ഓരോ വിജയികളും 45,454.54 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്നതോടെയാണ് ഇവര്‍ സമ്മാനാര്‍ഹരായത്. വിജയികളിലൊരാള്‍ 44കാരനായ മെഡിക്കല്‍ ലാബ് ടെക്നീഷ്യനാണ്. ഈ വിജയത്തോടെ അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം കൂടുതല്‍ അര്‍ത്ഥവത്താകുകയാണ്. 

നൈജീരിയന്‍ സ്വദേശിയും ഖത്തര്‍ പ്രവാസിയുമായ എറിക് ആണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം മറ്റ് 21 വിജയികള്‍ക്കൊപ്പം പങ്കിട്ടെടുത്തത്. നമുക്ക് കഴിയുന്ന സമയത്ത് നമ്മുടെ സഹജീവികളെ പോസിറ്റീവായി സ്വാധീനിക്കാനായില്ലെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 

'നഴ്സും മിഡ് വൈഫുമായിരുന്ന എന്‍റെ അമ്മ രോഗികളെ സന്തോഷത്തോടെ പരിചരിക്കുന്നത് കാണാന്‍ കുട്ടിയായിരുന്നപ്പോള്‍ എനിക്ക് ഇഷ്ടമായിരുന്നു. മെഡിക്കല്‍ ഇന്‍ഡസ്ട്രിയിലെ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ എനിക്ക് തുടര്‍ച്ചയായി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടി വരുന്നു, പക്ഷേ ആളുകളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് കാണുന്നതാണ് എന്‍റെ ഏറ്റവും വലിയ പ്രതിഫലം'- മൂന്ന് കുട്ടികളുടെ പിതാവായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പുതിയ വിജയം അനുഗ്രഹമായാണ് കാണുന്നത്. ആളുകളുടെ ജീവിതത്തില്‍ പോസിറ്റിവായ സ്വാധീനം ചെലുത്താമെന്ന ഉറപ്പിലാണ്'- അദ്ദേഹം തുടര്‍ന്നു.

ഇതേ നിസ്വാര്‍ത്ഥമായ തോന്നല്‍ തന്നെയാണ് 37കാരനായ ഫിലിപ്പീന്‍സ് സ്വദേശി ജോസിനുമുള്ളത്. റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടിയ മൂന്ന് വിജയികളിലൊരാളാണ് അദ്ദേഹം. ഒരു സ്റ്റോറേജ് സൊല്യൂഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം, സമ്മാനം അനുഗ്രഹമാണെന്നാണ് വിശ്വസിക്കുന്നത്. താങ്ക്സ് ഗിവിങ് ഇവന്‍റിനായി സമ്മാനത്തുക വിനിയോഗിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. 

'ഏകദേശം രണ്ടു വര്‍ഷമായി ഞാന്‍ മഹ്സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുത്ത് വരികയാണ്. എന്‍റെ ഇന്‍ബോക്സില്‍ സമ്മാനവിവരം സ്ഥിരീകരിച്ചു കൊണ്ടുള്ള മഹ്സൂസിന്‍റെ ഇ മെയില്‍ കണ്ടപ്പോള്‍ എനിക്ക് വളരെയേറെ സന്തോഷം തോന്നി. ഡിസംബറില്‍ നടക്കുന്ന താക്സ് ഗിവിങ് ഇവന്‍റിനുള്ള തയ്യാറെടുപ്പുകളില്‍ കുടുംബത്തെ സഹായിക്കാനായി ഈ പണം ഉപയോഗിക്കും'- ജോസ് പറഞ്ഞു.

ഈവിങ്സ് എല്‍എല്‍സി മാനേജിങ് ഓപ്പറേറ്ററായുള്ള മഹ്സൂസ് ഗ്രാന്‍ഡ് ഡ്രോ, യുഎഇയില്‍ നിരവധി മില്യനയര്‍മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര തത്സമയ നറുക്കെടുപ്പാണ്. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 മെയ് 28 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 1,000,000 ദിര്‍ഹത്തിന് പകരം 2,000,000 ദിര്‍ഹമാണ്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഈ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. 

മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.