Asianet News MalayalamAsianet News Malayalam

ഈ വര്‍ഷം ഇതുവരെ നാടുകടത്തിയത് 7808 പ്രവാസികളെയെന്ന് കണക്കുകള്‍

നിയമവാഴ്‍ച ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്നും രാജ്യത്തെ സ്വദേശികളും പ്രവാസികളും അധികൃതരോട് സഹകരിക്കണമെനന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 

7808 expatriates deported from Kuwait in the first six months of 2021
Author
Kuwait City, First Published Jul 6, 2021, 7:16 PM IST

കുവൈത്ത് സിറ്റി: ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 7808 പ്രവാസികളെ. താമസ നിയമലംഘനം, കുറ്റകൃത്യങ്ങളിലേര്‍പ്പെടല്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ഇത്രയധികം പേരെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു.

നിയമവാഴ്‍ച ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്നും രാജ്യത്തെ സ്വദേശികളും പ്രവാസികളും അധികൃതരോട് സഹകരിക്കണമെനന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കപ്പെട്ട എഴുനൂറോളം പ്രവാസികള്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നുണ്ട്. പ്രധാനമായും ശ്രീലങ്ക, വിയറ്റ്‍നാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഈ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ പ്രതിസന്ധി നീങ്ങുന്നതോടെ ഇവരെയും അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios