Asianet News Malayalam

ഒമാനിൽ 787 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 18 മരണം

കഴിഞ്ഞ ദിവസം 18  പേരാണ് കൊവിഡ് കാരണം ഒമാനിൽ മരണപ്പെട്ടത്, ഇതോടെ രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായവരുടെ എണ്ണം 2138 ആയി. 

787 new covid cases and 18 deaths reported in oman
Author
Muscat, First Published May 10, 2021, 3:35 PM IST
  • Facebook
  • Twitter
  • Whatsapp

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 787 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ  2,02,137 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇവരില്‍   1,85,607 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം 18  പേരാണ് കൊവിഡ് കാരണം ഒമാനിൽ മരണപ്പെട്ടത്, ഇതോടെ രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായവരുടെ എണ്ണം 2138 ആയി. ഒമാനിലെ വിവിധ ആശുപത്രികളിലായി 732 പേർ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതിൽ 263 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios