കസ്റ്റംസ് നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കുന്നതിനിടെ തുറമുഖത്തെ സുരക്ഷാ സാങ്കേതിക സംവിധാനങ്ങളിലൂടെയുള്ള പരിശോധനയിലാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. 87,35,000 കാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. തുറമുഖത്തെത്തിയ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തു. കസ്റ്റംസ് നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കുന്നതിനിടെ തുറമുഖത്തെ സുരക്ഷാ സാങ്കേതിക സംവിധാനങ്ങളിലൂടെയുള്ള പരിശോധനയിലാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കള്ളക്കടത്തും കുറ്റകൃത്യങ്ങളും തടയാന്‍ രാജ്യത്തെ കര, കടല്‍, വ്യോമ മാര്‍ഗങ്ങളില്‍ കസ്റ്റംസ് കര്‍ശന നിരീക്ഷണം തുടരുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona