കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2219 ആയതായി മന്ത്രാലയത്തിന്റെ വാർത്തകുറിപ്പിൽ പറയുന്നു. 

മസ്‍കത്ത്:  ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 812 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം  രാജ്യത്ത് ഇതുവരെ 207,109 പേർക്ക് കൊവിഡ്  രോഗം പിടിപെടുകയും , ഇതിൽ  191,539 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട് .

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2219 ആയതായി മന്ത്രാലയത്തിന്റെ വാർത്തകുറിപ്പിൽ പറയുന്നു. ഒമാനിലെ വിവിധ ആശുപത്രികളിലായി 693  പേർ  ചികിത്സയിലുണ്ട്. ഇതിൽ 244  പേർ  തീവ്ര പരിചരണ വിഭാഗത്തിലുമാണുള്ളതെന്നും  ആരോഗ്യ  മന്ത്രാലയം വ്യക്തമാക്കുന്നു.