റിയാദ്: സൗദി അറേബ്യയിൽ പുതുതായി 82പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2605 ആയി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊവിഡ് അപ്ഡേറ്റ്സിന് വേണ്ടിയുള്ള വെബ്സൈറ്റാണ്  തിങ്കളാഴ്ച രാത്രി 9.54ഓടെ ഈ വിവരം അറിയിച്ചത്. 

രോഗബാധിതരിൽ 2016 പേർ ചികിത്സയിലാണ്. 38 പേർ മരിച്ചു. 551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 203 ആയി. ഇതിനിടെ റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ രാജ്യത്തിെൻറ ഒട്ടുമിക്ക മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായി.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക