മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ചികിത്സയിലായിരുന്ന 258 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

ആകെ 1,28,719 പേര്‍ക്കാണ് ഇതുവരെ ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,21,614 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1497 പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നല്‍കിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.