ഇതുവരെയും ഒമാനിൽ കൊവിഡ് 19   വൈറസ് ബാധ മൂലം 6 പേരാണ് മരണപ്പെട്ടിട്ടുള്ളത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ നാല് വിദേശികളുമാണ് മരിച്ച ആറുപേര്‍. 

മസ്കറ്റ്: ഒമാനിൽ ഇന്ന് 86 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1266 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

233 പേര്‍ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പിൽ പറയുന്നു. ഇതുവരെയും ഒമാനിൽ കൊവിഡ് 19 വൈറസ് ബാധ മൂലം 6 പേരാണ് മരണപ്പെട്ടിട്ടുള്ളത്. രണ്ട് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ നാല് വിദേശികളുമാണ് മരിച്ച ആറുപേര്‍. 

പുതുതായി വൈറസ് ബാധിച്ചവരില്‍ 79 പേരും മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 1010 ആയി. രോഗമുക്തരായവര്‍ 156 ആയി ഉയര്‍ന്നു.