Asianet News MalayalamAsianet News Malayalam

Saudi Covid Report: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 869 പേർ

സൗദി അറേബ്യയിൽ ഇന്ന് 4474 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 4445 പേര്‍ സുഖം പ്രാപിച്ചു. പുതിയ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

869 covid patients are under critical care in saudia arabia
Author
Riyadh Saudi Arabia, First Published Jan 28, 2022, 9:44 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ഇപ്പോള്‍ 869 പേരാണ് ഗുരുതരാവസ്ഥയിലുള്ളത് (Critical cases). ആകെ 40,008 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് (Intensive care units) . ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,474 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,445 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,75,471 ഉം രോഗമുക്തരുടെ എണ്ണം 6,26,532 ഉം ആയി. ആകെ മരണസംഖ്യ 8,929 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.75 ശതമാനവും മരണനിരക്ക് 1.32 ശതമാനവുമായി. 

24 മണിക്കൂറിനിടെ 152,429 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,564, ജിദ്ദ - 331, ദമ്മാം - 222, ഹുഫൂഫ് - 190, മക്ക - 174, മദീന - 112, അബഹ - 95 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,65,51,105 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,03,565 ആദ്യ ഡോസും 2,36,49,575 രണ്ടാം ഡോസും 73,97,965 ബൂസ്റ്റർ ഡോസുമാണ്.

Follow Us:
Download App:
  • android
  • ios