Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗ ബാധിതരുടെ എണ്ണം അടുത്ത ആറാഴ്ചക്കുള്ളിൽ കുറയുമെന്ന് ഒമാൻ

ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കൊവിഡ് 19 വൈറസ്സ് സ്ഥിരീകരിച്ചു. ഇതിൽ 60 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്.

93 new covid 19 positive case in oman
Author
Oman, First Published Apr 27, 2020, 12:38 AM IST

മസ്കറ്റ്: രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം അടുത്ത ആറാഴ്ചക്കുള്ളിൽ കുറയുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി. എന്നാൽ മെയ് പത്തിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുതൽ ആയിരിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോകട്ർ അഹ്മദ് മുഹമ്മദ് അൽ സൈഡീ പറഞ്ഞു.

കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുവാൻ ഒമാൻ സുപ്രീം കമ്മറ്റി നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ഫലം വരുന്ന ആറാഴ്ചക്കുള്ളിൽ രാജ്യത്ത് കണ്ടു തുടങ്ങും. വൈറസ് ബാധിതരുടെ എണ്ണം കുറയുമെന്നും, എന്നാൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുമെന്നും മന്ത്രി വ്യക്തമാക്കി.

 ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കൊവിഡ് 19 വൈറസ്സ് സ്ഥിരീകരിച്ചു. ഇതിൽ 60 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1998 ലെത്തിയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതിൽ 1449 പേരും മസ്കറ്റ് ഗവര്ണറേറ്റിൽ നിന്നുമുള്ളവരാണ്.

333 പേർ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. മവേല പഴം-പച്ചക്കറി മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് നഗര സഭ അറിയിച്ചു. ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മസ്കത്ത് നഗര സഭയുടെ അറിയിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios