Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 948 പേർക്ക് കൂടി കൊവിഡ്; ഒന്‍പത് മരണം

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,801 ആയി. 9,449 പേർ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1,018 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. 

948 new covid cases reported in saudi arabia
Author
Riyadh Saudi Arabia, First Published Apr 17, 2021, 7:50 PM IST

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 775 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,04,054 ആയി. ഇതിൽ 3,87,795 പേർ രോഗമുക്തി നേടി. 

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,801 ആയി. 9,449 പേർ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1,018 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 419, മക്ക 210, കിഴക്കൻ പ്രവിശ്യ 133, അസീർ 34, മദീന 32, അൽഖസീം 26, ജീസാൻ 23, ഹായിൽ 20, തബൂക്ക് 15, വടക്കൻ അതിർത്തി മേഖല 12, നജ്റാൻ 9, അൽബാഹ 8, അൽജൗഫ് 7. 

Follow Us:
Download App:
  • android
  • ios