ഒമാനില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  58 വിദേശികളും 41 പേര്‍ ഒമാന്‍ സ്വദേശികളുമാണ്.

മസ്കറ്റ്: ഒമാനില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 58 വിദേശികളും 41 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2447ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

 495 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് പതിനൊന്നു പേരാണ് മരണപ്പെട്ടിട്ടുള്ളത്.

Read More: സൗദിയില്‍‍ കൊവിഡ് കൂടുതല്‍ യുവാക്കളിലെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി വീട്ടമ്മ മരിച്ചു