കുംടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടില്‍ 16 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ 16 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ (Hanged himself) കണ്ടെത്തി. അല്‍ നാഇം (Al Naim) ഏരിയയിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍‌ കണ്ടെത്തിയത്. കുട്ടിയുടെ ഒരു ബന്ധുവാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait)ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍(hanged to death) കണ്ടെത്തി. കുവൈത്തിലെ മഹ്ബൂല പ്രദേശത്താണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. മുറിയിലെ സീലിങില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ത്യക്കാരനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.