Asianet News MalayalamAsianet News Malayalam

ഇത് 'തനിത്തങ്കം'! ബിരിയാണി പ്രേമികളേ ഇതിലേ; 'ലോകത്തിലെ ഏറ്റവും വിലയേറിയ' ബിരിയാണിയുടെ പ്രത്യേകത ഇതാണ്...‌

കശ്മീരി റാന്‍ സീക്ക് കബാബ്, ഓള്‍ഡ് ദില്ലി ലാമ്പ് ചോപ്‌സ്, രാജ്പുത് ചിക്കന്‍ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കന്‍ എന്നിങ്ങനെ വിവിധ നാടുകളിലെ രുചിവൈവിധ്യങ്ങളുടെ സംഗമം കൂടിയാണ് റോയല്‍ ഗോള്‍ഡ് ബിരിയാണി. കുങ്കുമം ചേര്‍ത്ത ബിരിയാണി വലിയ തളകകളിലാക്കി അതിന് മുകളില്‍ ഈ വിഭവങ്ങള്‍ വിളമ്പുന്നത്.

a dubai restaurant serves  worlds most expensive biryani
Author
Dubai - United Arab Emirates, First Published Feb 18, 2021, 2:29 PM IST

ദുബൈ: വ്യത്യസ്തമായ ബിരിയാണി രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? കാശ് കൂടുതല്‍ കൊടുത്താലും സ്വാദിഷ്ടമായ ബിരിയാണി കഴിച്ചാല്‍ മതി എന്നുണ്ടെങ്കില്‍ ലോകത്തിലെ വിലയേറിയ ബിരിയാണി പരീക്ഷിക്കാം...

ദുബൈയിലെ ഇന്ത്യന്‍ റെസ്റ്റോറന്റായ ബോംബെ ബോറോയാണ് വിലകൂടിയ ബിരിയാണി ഉണ്ടാക്കി ഭക്ഷണപ്രേമികളെ ക്ഷണിക്കുന്നത്. 'റോയല്‍ ഗോള്‍ഡ് ബിരിയാണി' എന്ന് പേരിട്ടിരിക്കുന്ന ഈ ബിരിയാണി തനിത്തങ്കമാണ്. സംശയിക്കണ്ട, ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വര്‍ണം ഉള്‍പ്പെടെയാണ് ബിരിയാണിയിലുള്ളത്. സ്വര്‍ണ ബിരിയാണിയുടെ വില 1,000 ദിര്‍ഹം ആണ്. അതായത് ഏകദേശം 20,000ത്തോളം ഇന്ത്യന്‍ രൂപ. നാല് മുതല്‍ ആറുപേര്‍ക്ക് കഴിക്കാവുന്ന അളവിലാണ് ബിരിയാണി ലഭിക്കുക.

ബോംബെ ബോറോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ കിടിലന്‍ ബിരിയാണി തീന്‍മേശകളിലെത്തുന്നത്. 45 മിനിറ്റ് കൊണ്ടാണ് ബിരിയാണി തയ്യാറാക്കുന്നത്. കശ്മീരി റാന്‍ സീക്ക് കബാബ്, ഓള്‍ഡ് ദില്ലി ലാമ്പ് ചോപ്‌സ്, രാജ്പുത് ചിക്കന്‍ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കന്‍ എന്നിങ്ങനെ വിവിധ നാടുകളിലെ രുചിവൈവിധ്യങ്ങളുടെ സംഗമം കൂടിയാണ് റോയല്‍ ഗോള്‍ഡ് ബിരിയാണി. കുങ്കുമം ചേര്‍ത്ത ബിരിയാണി വലിയ തളകകളിലാക്കി അതിന് മുകളില്‍ ഈ വിഭവങ്ങള്‍ വിളമ്പുന്നത്. അലങ്കരിക്കാനായി ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വര്‍ണവും ഉപയോഗിച്ചിട്ടുണ്ട്. വിവിധതരം സോസുകള്‍, കറികള്‍, റായ്ത എന്നിവയും ബിരിയാണിക്കൊപ്പം വിളമ്പും.
 

Follow Us:
Download App:
  • android
  • ios