തിരുവല്ല കുന്നന്താനം സ്വദേശി റോയ് വർഗീസ് ആണ് മരിച്ചത്

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ടൊയോട്ട കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ലീനാ റോയ്‌ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്‌. മക്കൾ: അലോണ റോയ്‌, ഏബൽ റോയ്‌. കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്. സംസ്കാരം കുന്നന്താനം വള്ളമല സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ പിന്നീട്‌ നടക്കും. ഭൗതിക ശരീരം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.