Asianet News MalayalamAsianet News Malayalam

Gulf News : വഴിയില്‍ വെച്ച് കാര്‍ കേടായ യുവാവിന് ഗവര്‍ണറുടെ വക പുതിയ കാര്‍ സമ്മാനം

കേടായ കാറുമായി വഴിയില്‍ നില്‍ക്കുന്നതിനിടെ യുവാവിന് ഗവര്‍ണറുടെ വക പുതിയ കാര്‍ സമ്മാനം

A province governor in saudi arabia presents a new car to a citizen who stranded midway as his car damaged
Author
Riyadh Saudi Arabia, First Published Dec 18, 2021, 8:48 PM IST

റിയാദ്: യാത്രയ്‍ക്കിടയില്‍ വഴിമദ്ധ്യേ കാര്‍ കേടായി വഴിയില്‍ കുടുങ്ങുന്നത് പലരും അനുഭവിച്ചിട്ടുള്ള ഒരു ദുരിതമാണ്. എന്നാല്‍ കേടായ കാറിന് സമീപം നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പുതിയൊരു കാര്‍ തന്നെ സമ്മാനിച്ചാല്‍ എന്തായിരിക്കും മാനസികാവസ്ഥ? അത്തരമൊരു അനുഭവത്തിന് സാക്ഷ്യം വഹിച്ച യുവാവിന്റെ അനുഭവം ഇന്ന് സൗദി അറേബ്യയിലെ (Saudi Arabia) പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായി.

സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യാ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരനാണ് സ്വദേശി യുവാവിന് പുതിയ കാര്‍ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം മഹായില്‍ അസീറിലൂടെ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ കടന്നുപോകുന്നതിനിടെയാണ് വഴിയിലൊരു യുവാവ് കേടായ കാറിന് സമീപം നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം അടുത്തെത്തി കാര്യം അന്വേഷിച്ചു.

വിവരം അറിഞ്ഞപ്പോള്‍ ഈ കേടായ കാറല്ലാതെ വേറെ വാഹനം ഉണ്ടോയെന്നായി ഗവര്‍ണറുടെ ചോദ്യം. ഇല്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ  യുവാവിനോട് തന്റെ കാറില്‍ കയാറാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുവാവിനെയും കൊണ്ട് കാര്‍ ഷോറൂമിലെത്തിയ അദ്ദേഹം പുതിയ വാഹനം വാങ്ങി അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു. ഫുള്‍ ഓപ്ഷന്‍ ടൊയോട്ട ഹൈലക്സ് പിക്കപ്പാണ് യുവാവിന് അപ്രതീക്ഷിത സമ്മാനമായി ലഭിച്ചത്. 

Follow Us:
Download App:
  • android
  • ios