മുഹറഖിലെ ടെക്നിക്കല്‍ ബോയ്സ് സ്കൂളില്‍ ജോലി ചെയ്‍തിരുന്ന അധ്യാപകനാണ് ശിക്ഷിക്കപ്പെട്ടത്. സ്‍കൂളില്‍ നടത്തിയ പതിവ് വാര്‍ഷിക ഓഡിറ്റിനിടെ മാര്‍ക്ക് ഷീറ്റുകളിലും ഹാജര്‍ ഷീറ്റുകളിലും ചില വ്യത്യാസങ്ങളുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.

മനാമ: ബഹ്റൈനില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് രേഖകളില്‍ കൃത്രിമം കാണിച്ച സ്‍കൂള്‍ അധ്യാപകന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൃത്രിമം കാണിച്ച മാര്‍ക്ക് ഷീറ്റുകളും ഗ്രേഡുകളും ഹാജര്‍ രേഖകളുമാണ് ഇയാള്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചത്.

മുഹറഖിലെ ടെക്നിക്കല്‍ ബോയ്സ് സ്കൂളില്‍ ജോലി ചെയ്‍തിരുന്ന അധ്യാപകനാണ് ശിക്ഷിക്കപ്പെട്ടത്. സ്‍കൂളില്‍ നടത്തിയ പതിവ് വാര്‍ഷിക ഓഡിറ്റിനിടെ മാര്‍ക്ക് ഷീറ്റുകളിലും ഹാജര്‍ ഷീറ്റുകളിലും ചില വ്യത്യാസങ്ങളുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്‍ ബോധപൂര്‍വം കൃത്രിമം കാണിക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് കേസ് കോടതിയുടെ പരിഗണനയില്‍ വന്നത്. ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

Read also:  ഒമാനില്‍ പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍.

ബഹ്റൈനിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി
മനാമ: ബഹ്റൈനിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബഹ്റൈനിലെത്തിയ നിരവധി സന്ദര്‍ശകരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ മടക്കി അയച്ച സാഹചര്യത്തിലാണ് മനാമയിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ബഹ്റൈനിലേക്ക് സന്ദര്‍ശകരായെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച അറിയിപ്പുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

അറിയിപ്പ് പ്രകാരം ബഹ്റൈനിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ താമസത്തിനുള്ള രേഖകള്‍ കാണിക്കണം. ഹോട്ടല്‍ ബുക്കിങ് കണ്‍ഫര്‍മേഷനോ അല്ലെങ്കില്‍ സ്‍പോണ്‍സറുടെ വിലാസം തെളിയിക്കുന്ന ഇലക്ട്രിസിറ്റി ബില്‍, വാടക കരാര്‍ പോലുള്ള രേഖകളോ വേണം. സ്‍പോണ്‍സറുടെ കവറിങ് ലെറ്ററും സി.പി.ആര്‍ റീഡര്‍ കോപ്പിയും ഇതോടൊപ്പം ഹാജരാക്കണം. താമസ രേഖയ്ക്ക് പുറമെ ബഹ്റൈനില്‍ നിന്ന് തിരികെ പോകാനുള്ള ടിക്കറ്റും സന്ദര്‍ശകരുടെ കൈശമുണ്ടാവണം. ഈ ടിക്കറ്റില്‍ സാധുതതയുള്ള ടിക്കറ്റ് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്.