Asianet News MalayalamAsianet News Malayalam

സൗദിയിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 5506 പേർ

7783 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ  തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു.

a total of 5506 covid deaths reported in saudi arabia so far
Author
Riyadh Saudi Arabia, First Published Nov 6, 2020, 8:54 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 5506 പേർ. ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ച 17 പേരുടെ വിവരങ്ങള്‍ കൂടി ചേർന്നപ്പോഴാണ്  ആകെ മരണസംഖ്യ ഇത്രയായത്. പുതിയതായി 436 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 465 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 349,822 പോസിറ്റീവ് കേസുകളിൽ  336,533 പേർ രോഗമുക്തി നേടി. 

7783 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ  തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്  പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 69. മദീന 68, മക്ക 32, യാംബു 25, ബുറൈദ 22, മഖ്വ 18, ഉനൈസ 15, ഹുഫൂഫ് 14, ജിദ്ദ  11, അൽഅയ്സ് 9, റിയാദ് അൽഖുബ്റ 8, ഖമീസ് മുശൈത് 8, ദമ്മാം 8, തബൂക്ക് 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ്  രോഗികളുടെ എണ്ണം.

Follow Us:
Download App:
  • android
  • ios