ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ അദ്ദേഹം ജിദ്ദയില്‍ ബിസിനസ്സ് നടത്തുകയായിരുന്നു.

റിയാദ്: മുസ്ലിം ലീഗിന്റെ പരമോന്നത നേതാക്കളില്‍ ഒരാളും മുന്‍ സംസ്ഥാന പ്രസിഡന്റുമായ പരേതനായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രന്‍ സെയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ (68) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ അദ്ദേഹം ജിദ്ദയില്‍ ബിസിനസ്സ് നടത്തുകയായിരുന്നു.

സൗദി പൗര റൗദ അലവിയാണ് ഭാര്യ. മക്കള്‍: സരീജ്, ആഫ്രഹ്, അബ്രാര്‍, അഷ്‌റാഫ്. കോവിഡ് മാനദണ്ഡം പാലിച്ച് ജിദ്ദയില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനും മറ്റു കാര്യങ്ങള്‍ക്കും കുടുംബങ്ങള്‍ക്കൊപ്പം ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങും രംഗത്തുണ്ട്.

(ഫോട്ടോ: സെയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona