അബുദാബി: നാല് ദിവസത്തേക്ക് അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 29 ഞായറാഴ്ച വരെയാണ് നിയന്ത്രണം. അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. ഇത് സംബന്ധിച്ചുള്ള വിശദമായ അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.